സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ വിജയന്‍ അന്തരിച്ചു ; സംസ്കാരം വൈകിട്ട് 5 ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ വിജയന്‍ അന്തരിച്ചു.  ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. വൈകിട്ട് 4 വരെ നെടുങ്ങാട് വീട്ടുവളപ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകിട്ട് 5 ന് വൈപ്പിന്‍, മുരിക്കുംപാടം പൊതു ശ്മശാനത്തില്‍ നടക്കും.

കലാഭവന്‍ മണിയുടെ 45-ല്‍പരം ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. മൂന്ന് മലയാ​ള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന്‍ ഈണം നല്‍കി. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. വൈ​പ്പി​ന്‍ നെ​ടു​ങ്ങാ​ട് മ​ണി​യ​ന്‍​തു​രു​ത്തി​ല്‍ ചാ​ത്ത​ന്റെ​യും കു​ഞ്ഞു​പെ​ണ്ണി​ന്റെ​യും മ​ക​നാ​ണ്. നാട്ടിലെ പൗര്‍ണമി ആര്‍ട്സ് ക്ലബ്ബിലെ ഹാര്‍മോണിയം സ്വയം വായിച്ചു പഠിച്ച വിജയന്‍ ജില്ലാ കലോത്സവത്തില്‍ ഉപകരണ സംഗീതത്തില്‍ ജേതാവായി. ഇതോടെയാണ് പൂര്‍ണമായും സംഗീത രംഗത്തേക്ക് മാറിയത്. നെ​ടു​ങ്ങാ​ട് വി​ജ​യ​ന്‍ എന്നറിയ​പ്പെ​ട്ടി​രു​ന്ന വി​ജ​യന് ന​ട​ന്‍ തി​ക്കു​റി​ശി​യാ​ണ് സി​ദ്ധാ​ര്‍​ഥ് വി​ജ​യ​നെ​ന്ന പേരു നല്‍കിയത്. ഭാ​ര്യ: ദേ​വി. മ​ക്ക​ള്‍: നി​സ​രി, സ​രി​ഗ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...