എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 98.82 ശതമാനം വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. എസ്എസ്എല്‍സി പരീക്ഷാഫലത്തിൽ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മുന്നേറ്റം. 637 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം കൊയ്തു. 1837 ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളും ജയിച്ചു. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ എസ്എസ്എല്‍സി ഫലം നിശ്ചയിച്ചത്.

എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2736. റവന്യൂജില്ലകളില്‍ മികച്ച വിജയം പത്തനംതിട്ട – 99.71 %. ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി, ഹിയറിങ് ഇംപയേഡ് എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,
എസ്‌എസ്‌എല്‍സി (എച്ച്‌ഐ): www.sslchiexam.kerala.gov.in,
ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ): www.thslchiexam.kerala.gov.in ,
ടിഎച്ച്‌എസ്‌എല്‍സി: www.thslcexam.kerala.gov.in ,
എഎച്ച്‌എസ്‌എല്‍സി: www.ahslcexam.kerala.gov.in

എന്നീ സൈറ്റുകളില്‍ ഫലം അറിയാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...