Wednesday, May 14, 2025 2:14 pm

വ്യാജ പോക്സോ കേസിന്റെ രക്തസാക്ഷി ; ഏറ്റുമാനൂരില്‍ സംഗീത അധ്യാപകന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു എന്ന വ്യാജ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സംഗീത അധ്യാപകന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഏ​റ്റു​മാ​നൂ​ര്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ശേ​ഷം ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ സം​ഗീ​താ​ധ്യാ​പ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര തെ​ക്ക​ന്‍​കോ​വി​ല്‍ വീ​ട്ടി​ല്‍ ന​രേ​ന്ദ്ര​ബാ​ബു (51) വി​നെ​യാ​ണു തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വൈ​ക്കം പ​ഴ​യ ചു​ടു​കാ​ട്ടി​ല്‍ ക​ശു​മാ​വി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഴ​യ ചു​ടു​കാ​ട്ടി​ല്‍ മൃ​ത​ദേ​ഹം തൂ​ങ്ങി നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ട​തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ട്ടു​കാ​രാ​ണു വി​വ​രം വൈ​ക്കം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം ഇ​ന്‍​ക്വ​സ്റ്റി​നു​ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടുന​ല്‍​കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പോക്സോ ആ​ക്‌ട് ചു​മ​ത്തി അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് റി​മാ​ന്‍​ഡി​ല്‍ ആകു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ലം സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റു ചെ​യ്തു റി​മാ​ന്‍​ഡി​ലാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ളോ​ളം ഇ​ദ്ദേ​ഹം ജ​യി​ലി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു.

ആ​ദ്യം കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നാ​രോ​പി​ച്ചു കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യം ഡി​വൈ​എ​സ്പി​യ്ക്കു കൈ​മാ​റി. തു​ട​ര്‍​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച ഇ​ദ്ദേ​ഹം അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്യു​ക​യും റി​മാ​ന്‍​ഡ് ചെയ്യുകയുമാ​യി​രു​ന്നു.

അ​ധ്യാ​പ​ക​ന്‍ റി​മാ​ന്‍​ഡി​ലാ​യ​തി​നു പി​ന്നാ​ലെ സ്കൂ​ളി​ല്‍ പ​രാ​തി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്താ​തെ​യാ​യി​രു​ന്നു. ഇതോടെയാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ധ്യാ​പ​ക​നെ വ്യാ​ജ പ​രാ​തി ന​ല്‍​കി സഹപ്രവര്‍ത്ത​ക​ര്‍ ത​ന്നെ കു​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു പി​ന്നീ​ട് ല​ഭി​ച്ച സൂ​ച​ന. അ​ധ്യാ​പ​ക​രെ കൂ​ട്ട​ത്തോ​ടെ തന്നെ ഇ​വി​ടെ​നി​ന്നു സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്കമുള്ള കാ​ട്ടാ​നയുടെ ജഡം കണ്ടെത്തി

0
കാ​ല​ടി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റി​ൽ...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് പിടികൂടി

0
കോഴിക്കോട്: 40 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മൂന്ന് സ്ത്രീകളെ കരിപ്പൂർ...

കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ...

മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം...