സംഗീതജ്ഞ ഡോ.ലീല ഓംചേരി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ഡോ.ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യയാണ്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനനം. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എംഎയും പിഎച്ച്ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ഡോ.ലീല ഓംചേരി. കേരളത്തിലെ ലാസ്യരചനകള്‍, ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്(ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്സ്എന്നിവയാണു പ്രധാന കൃതികള്‍. കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), പദ്മശ്രീ (2009) എന്നിവയും ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, ഹയർ...