പത്തനംതിട്ട : രാജ്യത്തെ കാളവണ്ടി യുഗത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ഫാസിസം വളർത്തുവാനുള്ള ഉള്ള ബിജെപി സർക്കാരിന്റെ ഗൂഢതന്ത്രമാണ് പെട്രോൾ വില വർധന എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ട് പത്തനംതിട്ട ടൗണിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബാൻ ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എ.നൈസാമും, കുലശേഖരപതിയിൽ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹൻസലാഹ് മുഹമ്മദും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ .സഗീർ, കെ.പി നൗഷാദ്, ബിസ്മില്ലാ ഖാൻ , നിസാർ നൂർ മഹൽ, റിയാസ് സലീം മക്കാർ, തൗഫീക്ക്, സി.ഒ. അബ്ദുൽസലാം, നിയാസ് റാവുത്തർ , അക്ബർ, ഷെഹൻഷാ , നിയാസ് മുരുപ്പേൽ, അഹമ്മദ് മൽബറി, ഹനീഫ, ഷെമീർ റഷീദ്, ഇസ്മയിൽ, തുടങ്ങിയവർ സംസാരിച്ചു.