മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ നേതാവ്

For full experience, Download our mobile application:
Get it on Google Play

വയനാട് : മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ നേതാവ്. ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി.മമ്മിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് മമ്മി നല്‍കിയ കത്ത് പുറത്തായി.

പൊഴുതനയിലെ പ്രളയ – പ്രകൃതി ദുരന്ത ബാധിതര്‍ക്ക് നല്‍കാനായി സമാഹരിച്ച സാമ്പത്തിക സഹായത്തിന്റെ വിതരണത്തിലാണ് ക്രമക്കേട് ഉണ്ടായിട്ടുള്ളതെന്നാണ് കത്തില്‍ പറയുന്നത്. പ്രളയ – ദുരിതാശ്വാസ ധനത്തിന് പുറമേ സക്കാത്ത് പണവും നേതാക്കള്‍ വെട്ടിച്ചെന്നും കത്തില്‍ സി.മമ്മി വ്യക്തമാക്കുന്നു. പാര്‍ട്ടി ജില്ലയില്‍ നടത്തുന്ന അനാഥ – അഗതി മന്ദിരത്തിന്റെ മറവിലും നിയമനങ്ങളുടെ പേരിലും നേതാക്കള്‍ പണം തട്ടിയിട്ടുണ്ട്.

റംസാന്‍ കാലത്ത് ലീഗിന്റെ കീഴിലുള്ള യത്തീംഖാന വിതരണം ചെയ്യുന്ന സക്കാത്ത് പണവും നേതാക്കള്‍ തട്ടിയിട്ടുണ്ട്. പൊഴുതന പഞ്ചായത്തിലെ ലീഗ് നേതൃത്വവും, ജില്ലാ നേതൃത്വവും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും മമ്മി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിനായി കെഎംസിസി വഴിയാണ് ഇവര്‍ക്കായി പണം പിരിച്ചത്. വലിയ തുക സഹായധനമായി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നാമമാത്രമായ പണം മാത്രമാണ് ദുരിത ബാധിതര്‍ക്ക് നല്‍കിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കി തുക ചില നേതാക്കള്‍ ചേര്‍ന്ന് പങ്കിട്ടെടുത്തതായും കത്തില്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...