രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചുള്ള‌ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്‌താവനകളില്‍ മുസ്ലീം ലീഗിന് കടുത്ത അമര്‍ഷo : അടിയന്തര നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര നേതൃയോഗം വിളിച്ച്‌ മുസ്ലീം ലീഗ്. നാളെ രാവിലെ പത്ത് മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം നടത്തുന്ന പ്രസ്‌താവനകളില്‍ മുസ്ലീം ലീഗിന് കടുത്ത അമര്‍ഷമുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ പ്രിയങ്ക ഗാന്ധി കൂടി രംഗത്തെത്തിയതോടെയാണ് നേതൃയോഗം വിളിക്കാന്‍ ലീഗ് നിര്‍ബന്ധിതരായത്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളോട് ലീഗ് അതൃപ്‌തി പ്രകടിപ്പിച്ചു. നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച്‌ സമസ്‌ത രംഗത്തെത്തിയിരുന്നു.

പ്രിയങ്ക ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച്‌ നടത്തുന്ന പ്രസ്‌താവനയോട് യോജിപ്പില്ലെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം. നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം മുസ്ലീം ലീഗ് നിലപാട് പരസ്യമായി പ്രഖ്യാപിക്കും. പള്ളി പൊളിച്ച്‌ ക്ഷേത്രം പണിയുന്നതിനോട് എതിര്‍പ്പാണെന്നും എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്‌ക്കുമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരുന്നു.

പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വ്വഹിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കമായി അയോദ്ധ്യ നഗരം ഇന്ന് വൈകീട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...