മൻസൂർ വധക്കേസിലെ ഒന്നാം പ്രതിയെ ചൊക്ലിയിലെത്തി പിടികൂടി ആന്ധ്ര പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ ഒന്നാം പ്രതിയെ ചൊക്ലിയിലെത്തി പിടികൂടി ആന്ധ്ര പോലീസ്. ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയ കേസിലാണ് കെ.കെ ഷിനോസ് അറസ്റ്റിലായത്. മൻസൂർ വധകേസിലെ മറ്റൊരു പ്രതി കെ.പി ഷുഹൈലും ഈ കേസിൽ ഒളിവിലാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കെ.കെ ഷിനോസിനെയും കെ.പി ഷുഹൈലിനെയും തേടിയാണ് ആന്ധ്ര പോലീസ് ചൊക്ലിയിലെത്തിയത്. ആന്ധ്ര സത്യസായി ജില്ലയിലെ വ്യവസായിയെ തട്ടികൊണ്ടുപോയി കോടികൾ കവർന്ന കേസിലായിരുന്നു അന്വേഷണം. കനകാപള്ളി കിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചയിൽ മുഖ്യപ്രതികളാണ് ഇരുവരും.

5 കോടിയോളം രൂപ വ്യവസായിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് വിവരം. ഇത് കളളപ്പണമാണന്നും സൂചനയുണ്ട്. പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലോക്കേഷൻ തേടി പോലിസ് ചൊക്ലിയിലെത്തിയത്. കെ.കെ ഷിനോസിനെ പിടികൂടിയെങ്കിലും കെ.പി ഷുഹൈൽ ഒളിവിലാണ്. മൻസൂർ വധക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിരുവരും. ആന്ധ്രയിലെത്തിച്ച ഷിനോസിനെ റിമാൻഡ് ചെയ്തു. കെ.പി ഷുഹൈൽ ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...