മലപ്പുറം: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നിയുക്ത എംഎൽഎ ടി.വി ഇബ്രാഹിം. അച്ചടക്കം പാലിച്ചു നിൽക്കുന്ന പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുഖ്യമന്ത്രി കാര്യത്തിൽ നടക്കുന്നത് ജനഹിതത്തിനെതിരായ കാര്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. അനാവശ്യമായി വീണ്ടും ഒരു തെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾ ഉൾക്കൊള്ളുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഹൈക്കമാൻഡ് ജനഹിതത്തിന് എതിരായ തീരുമാനമെടുക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. വീട്ടിൽ വരുന്നവരെല്ലാം തീരുമാനമായോ എന്ന് ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിന്റെ അഭിപ്രായം കോൺഗ്രസ് പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് യുഡിഎഫ് വിജയത്തിൻറെ നിറം കെടുത്തിയെന്നും ടിവി ഇബ്രാഹിം വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























