പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചിത്രം പകർത്തിയ പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ. കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തത്. പിങ്ക് പോലീസ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു. മെയ്‌ 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ ഡ്യൂട്ടി ചെയ്തിരുന്ന പിങ്ക് പോലീസിന് എതിരെയായിരുന്നു തന്റെ പേജിലൂടെ വിഷ്ണു ലൈവ് ഇട്ടത്.

ഹെൽമെറ്റ് ധരിക്കാതെ ക്ഷേത്രത്തിൽ വരുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ഫോട്ടോ എടുത്ത് ഫൈൻ ഇടാക്കുന്നു എന്നായിരുന്നു ആരോപണം. വിഷ്ണുവും ഭാര്യയും ക്ഷേത്ര ദർശനം കഴിഞ്ഞ് ഹെൽമെറ്റ്‌ ധരിക്കാതെ ബൈക്കിൽ പോയപ്പോൾ ക്ഷേത്ര പരിസരത്തു വെച്ച് ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. തുടർന്ന് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളിലും കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും വിഷ്ണു പ്രതിയാണെന്നാണ് കൊട്ടാരക്കര പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരിക്കുന്നതെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....