യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്‍ലിം ലീഗ് മാറി ; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്‍ലിം ലീഗ് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്‍റെ സമ്മതത്തോടെയാണ് കേരളത്തിൽ ഭരണപക്ഷം സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നത്. ഗവർണറുടെ പ്രവർത്തനത്തെ ഭരണപക്ഷത്തോടൊപ്പം ചേർന്ന് കോൺഗ്രസും അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യ വിരുദ്ധ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർവകലാശാലകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരുടെ നോമിനികളെ തിരികെ കയറ്റി ഉന്നത വിദ്യാഭ്യാസരംഗത്തെ ചുവപ്പുവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ കരിനിയമത്തെ അനുകൂലിക്കുന്ന നിലപാടിലേക്ക് പ്രതിപക്ഷം പോയെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്‍ലിം ലീഗിന്‍റെ ഇഷ്ടത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. ലജ്ജാകരമായ കീഴടങ്ങലാണ് മുസ്‍ലിം ലീഗിന് മുമ്പിൽ കോൺഗ്രസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. ഭരണപക്ഷം ഏതാണ് പ്രതിപക്ഷമേതാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. പേരിൽ തന്നെ മതത്തിൻറെ പേരുള്ള പാർട്ടിയാണ് മുസ്‍ലിം ലീഗ്. മുസ്‍ലിങ്ങൾ മാത്രമാണ് മുസ്‍ലിം ലീഗിലുള്ളത്. ലീഗ് എങ്ങനെയാണ് സിപിഎമ്മിന് മാലാഖയായി മാറിയത്. അവസരവാദ രാഷ്ട്രീയത്തിന്‍റെ നിലപാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ് , പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

0
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ്...