Friday, December 13, 2024 5:02 pm

എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം ; സമസ്തയുടെ മുഖപത്രം തെരുവിൽ കത്തിച്ച് മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ കത്തിച്ചു. എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രഭാതം പത്രം കത്തിച്ചത്. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം. സിഎഎ വിഷയം മുന്‍നിര്‍ത്തി എല്‍ഡിഎഫ് നൽകിയ പരസ്യമാണ് പത്രം മുന്‍പേജില്‍ നല്‍കിയത്. ഇടതില്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകുമെന്ന പരസ്യവാചകത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതമാണ് പരസ്യം. ഇതാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ലീഗിന്റെ ശക്തികേന്ദ്രമായ നനമ്പ്ര കൊടിഞ്ഞിയിലാണ് ലീഗ് പ്രദേശിക നേതാക്കളടങ്ങിയ സംഘം പത്രം കത്തിച്ചത്. പത്രം കത്തിച്ചത് മുസ്ലീം ലീഗെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ പറഞ്ഞു. സിഎഎ വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇടതുപക്ഷവുമായി ഇകെ വിഭാഗം സമസ്ത സഹകരിച്ചിരുന്നു. ഇത് സമസ്തയും ലീഗും തമ്മില്‍ അകൽച്ചയുണ്ടാക്കി. ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകര്‍ പത്രം കത്തിച്ച് പ്രകോപനമുണ്ടാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുകേഷിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

0
ചെന്നൈ : ചതുരംഗക്കളത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡി ​ഗുകേഷിന് തമിഴ്നാട്...

ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

0
തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു....

വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ...

0
പത്തനംതിട്ട : വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും...

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 16 നും 17 നും പ്രതിഷേധ മാര്‍ച്ച്

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കെ.പി.സി.സി യുടെ...