പൗരത്വ സമരം : കോണ്‍ഗ്രസിന്റെ വഴിയേ ലീഗും , സംയുക്ത സമരത്തിനില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന നിലപാടില്‍ നിന്ന് മുസ്‍ലിം ലീഗും പിന്‍വാങ്ങുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റക്കൊറ്റക്ക് സമരം ചെയ്യേണ്ടിവരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് പരസ്പരം എതിര്‍ക്കുന്നവര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കുമെന്ന ന്യായം പറഞ്ഞാണ് ലീഗിന്റെ പിന്മാറ്റം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ  കാര്യത്തില്‍ കോണ്‍ഗ്രസിന്റെ  പാതയിലാണ് ലീഗും. ഒറ്റക്കെട്ടായ സമരമെന്ന നിലപാട് ലീഗ് നേതാക്കള്‍ ഒരേ മനസ്സോടെയാണ് എടുത്തതെങ്കിലും പിന്നീട് എം.കെ മുനീര്‍ അടക്കമുള്ള നേതാക്കള്‍ അതില്‍ നിന്ന് പിന്മാറിയിരുന്നു. മുനീര്‍ നടത്തിയ സമരത്തിലേക്ക് ക്ഷണിച്ചിട്ടും സി.പി.എം എം.എല്‍.എമാര്‍ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിലപാട് മാറ്റം. ഒറ്റക്കെട്ടായ സമരത്തിന്റെ  രാഷ്ട്രീയലാഭം എല്‍.ഡി.എഫിനായിരിക്കുമെന്ന വിലയിരുത്തലുകളും നിലപാട് മാറ്റത്തിന് കാരണമാണ്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരം വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ എടുത്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...