മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള മുസ്ലിംലീഗിന്റെ വീടുകള്‍ ഇന്ന് കൈമാറും

For full experience, Download our mobile application:
Get it on Google Play

തൃക്കൈപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള മുസ്ലിംലീഗിന്റെ വീടുകള്‍ ഇന്ന് കൈമാറും. തൃക്കൈപ്പറ്റയില്‍ ആദ്യഘട്ടത്തില്‍ 51 വീടുകളാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നത്. മേപ്പാടിയിലെ തൃക്കൈപ്പറ്റയില്‍ പതിനൊന്നര ഏക്കര്‍ ആണ് മുസ്ലിംലീഗ് ഭവന പദ്ധതിക്ക് ഏറ്റെടുത്തത്. പദ്ധതിപ്രകാരം 105 വീടുകളാണ് ലീഗ് ഒരുക്കുന്നത്. 8 സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്.

സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ വേണ്ടെന്നുവെച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയ 87 ഗുണഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 51 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ചടങ്ങിന് മുന്നോടിയായി വീടുകളിലേക്കുള്ള ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി മെയ് 31നകം കൈമാറാന്‍ ആകും എന്നാണ് വിലയിരുത്തല്‍. നാളെ നാലുമണിക്ക് പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍, യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വീടുകളുടെ താക്കോലുകള്‍ കൈമാറുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...