പത്തനംതിട്ട : മുസ്ലിം ലീഗിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നു ഹാരിസ് ബീരാൻ എം പി. കെ എം രാജയുടെ അധ്യക്ഷതയിൽ ഐ യൂ എം എൽ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയും കുല ശേഖരപതി മേഖല കമ്മിറ്റിയും സംയുക്തമായി കുലശേഖരപതിയിൽ വെച്ചു നടത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. വഹിദാ റഹ്മാനെയും കൊമെഴ്‌സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഷിതയെയും യോഗം ആദരിച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പുതു വസ്ത്ര വിതരണവും ചികിത്സാ ധനസഹായ വിതരണവും ഭക്ഷ്യ ധാന്യ വിതരണവും നടത്തി.
ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റഗം കെ ഇ അബ്ദുറഹിമാൻ, ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം റ്റി എം ഹമിദ്, ലീഗ് ജില്ലാ ഭാരവാഹികളായ എം എം ബഷീർ കുട്ടി, കെ പി നൗഷാദ്, പറക്കോട് അൻസാരി, തെക്കേത്ത് അബ്ദുൽ കരീം, നിയാസ് റാവുത്തർ, എം എച് ഷാജി, മണ്ഡലം ഭാരവാഹികളായ എൻ എ നൈസാം, റ്റി റ്റി യാസീൻ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് വലഞ്ചുഴി, തൗഫിക് കൊച്ചുപറമ്പിൽ, മുഹമ്മദ് ഹനീഫ ഹബീബ് മദനി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യുസുഫ് മോളൂട്ടീ, ഇസ്മായിൽ അഹമ്മദ് മൽബെറി, അടൂർ നൗഷാദ്, സാലി, യൂത്ത് ലീഗ് നേതാക്കളായ, മുഹമ്മദ് സാലിഹ്, അബ്ദുൽ സലാം, ഷെഫീക് മേഫെയർ, അഡ്വ. ഷെഫീക്, ആഷിക്ക് എഞ്ചിനീയർ, മുഹമ്മദലി കണ്ണങ്കര, എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് കമറുദീൻ സ്വാഗതവും മുനിസിപ്പൽലീഗ് സെക്രട്ടറി എം സിറാജ് നന്ദിയും രേഖപ്പെടുത്തി.