ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മഹനീയ മാതൃക മുസ്ലിം ലീഗ് ; ഹാരിസ് ബീരാൻ എം പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുസ്ലിം ലീഗിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നു ഹാരിസ് ബീരാൻ എം പി. കെ എം രാജയുടെ അധ്യക്ഷതയിൽ ഐ യൂ എം എൽ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയും കുല ശേഖരപതി മേഖല കമ്മിറ്റിയും സംയുക്തമായി കുലശേഖരപതിയിൽ വെച്ചു നടത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. വഹിദാ റഹ്മാനെയും കൊമെഴ്‌സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഷിതയെയും യോഗം ആദരിച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പുതു വസ്ത്ര വിതരണവും ചികിത്സാ ധനസഹായ വിതരണവും ഭക്ഷ്യ ധാന്യ വിതരണവും നടത്തി.

ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റഗം കെ ഇ അബ്ദുറഹിമാൻ, ജില്ലാ പ്രസിഡന്റ്‌ സമദ് മേപ്രത്ത്, ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്‌, സംസ്ഥാന പ്രവർത്തക സമിതി അംഗം റ്റി എം ഹമിദ്, ലീഗ് ജില്ലാ ഭാരവാഹികളായ എം എം ബഷീർ കുട്ടി, കെ പി നൗഷാദ്, പറക്കോട് അൻസാരി, തെക്കേത്ത് അബ്ദുൽ കരീം, നിയാസ് റാവുത്തർ, എം എച് ഷാജി, മണ്ഡലം ഭാരവാഹികളായ എൻ എ നൈസാം, റ്റി റ്റി യാസീൻ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ വലഞ്ചുഴി, തൗഫിക് കൊച്ചുപറമ്പിൽ, മുഹമ്മദ്‌ ഹനീഫ ഹബീബ് മദനി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ യുസുഫ് മോളൂട്ടീ, ഇസ്മായിൽ അഹമ്മദ്‌ മൽബെറി, അടൂർ നൗഷാദ്, സാലി, യൂത്ത് ലീഗ് നേതാക്കളായ, മുഹമ്മദ്‌ സാലിഹ്, അബ്ദുൽ സലാം, ഷെഫീക് മേഫെയർ, അഡ്വ. ഷെഫീക്, ആഷിക്ക് എഞ്ചിനീയർ, മുഹമ്മദലി കണ്ണങ്കര, എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ്‌ കമറുദീൻ സ്വാഗതവും മുനിസിപ്പൽലീഗ് സെക്രട്ടറി എം സിറാജ് നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...