ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അസാധാരണമായ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അസാധാരണമായ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ വടശേരിക്കര ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം പേഴുംപാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തൊഴിലെടുക്കുന്നവരുടെ ജീവിതോപാധികൾ ഇല്ലാതാക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളാണ് മോഡി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളുടെ ലാഭം ഉയർന്നുകൊണ്ടിരിക്കുമ്പോൾ സാധാരണക്കാർ പണപ്പെരുപ്പം, തൊഴിൽ നഷ്ടം, ജീവിത നിലവാരത്തകർച്ച എന്നിവയോട് മല്ലിടുകയാണ്. ഒരുകാലത്ത് ഇന്ത്യയുടെ ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന ജനസംഖ്യാപരമായ നേട്ടം, തൊഴിലില്ലായ്മ വർധിക്കുന്നതോടെ ഒരു ദുരന്തമായി മാറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഫെഡറൽ തത്വങ്ങളുടെ പേരിൽ യൂണിയൻ സർക്കാർ അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം ശക്തമാക്കിയതാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, മുന്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സിലംഗവുമായ ടി.ജെ ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, പി.സി സജി, ഷീജോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വടശേരിക്കര ബൗണ്ടറിയില്‍ നിന്നുമാരംഭിച്ച പ്രകടനത്തിന് പി.ജെ ബാബു, ഷീബാ സജി, പങ്കജം,ടി.എന്‍ അജയദാസ്, ജോഷ്വാ ജോണ്‍, സജി കെ.ചാണ്ടി, പി.സി രാജു, വി.ജെ ദാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...