മലപ്പുറം : മുസ്ലിം ലീഗിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാന്‍ ആണ് ഇന്ന് യോഗം ചേരുന്നത്. യോഗം ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് നടക്കുക. നേതാക്കള്‍ പാണക്കാട് തങ്ങളെ യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കും.
അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ഓരോ മണ്ഡലത്തിലെയും വിജയ സാധ്യതയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.