പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണണമെന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണണമെന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് നിര്‍ദേശം. പിഎം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാനും ലീഗ് മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍ തീരുമാനിച്ചു. മുസ്‌ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ ഇടംപിടിക്കാത്തവര്‍ക്ക് മറ്റ് പദവികള്‍ നല്‍കാനും ധാരണയായി. മന്ത്രിമാരുടെ പരാതികളും പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തിയന്ന് പി.എം.എ സലാം പറഞ്ഞു.

മന്ത്രിമാര്‍ക്ക് എതിരെ പാര്‍ട്ടിയിലുണ്ടായ അതൃപ്തി കൂടി കണക്കിലെടുത്താണ് ലീഗ് നേതൃത്വം മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളെ പി.എം.എ സലാം തള്ളിക്കളഞ്ഞെങ്കിലും മന്ത്രിമാര്‍ സംഘടനാ സംവിധാനത്തിലൂടെ തന്നെ പോകണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി തുറന്ന് സമ്മതിച്ചു. നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ചേരാന്‍ ഇരിക്കെയാണ് ലീഗ് നേതൃത്വം മന്ത്രിമാരെ വിളിപ്പിച്ചത്. ലീഗ് മന്ത്രിമാര്‍ക്ക് പുറമേ സാദിഖലി തങ്ങള്‍, അബ്ബാസ് അലി തങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...