‘മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ’ ; പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന് എത്ര മന്ത്രിമാർ ഉണ്ടാകുമെന്ന കാര്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മേൽ ലീഗ് സമ്മർദ്ദം ചെലുത്തുന്നു എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ ഇനി അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മൊത്തത്തിൽ യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും, മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചകളിൽ യാതൊരുവിധ അലോസരങ്ങളും ഉണ്ടാകില്ലെന്നും എല്ലാം വളരെ രമ്യമായ അന്തരീക്ഷത്തിൽ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജനവിധിയെ ഒട്ടും ഇടിച്ചുതാഴ്ത്താത്ത രീതിയിലായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും, ലീഗിന്റെ സമ്മർദ്ദമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...

കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് വരുമാനമായി ലഭിച്ചത്...

0
മൂന്നാർ: കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി...

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...