ലോക്ഡൗണിനിടെ രാജ്യത്ത് ന്യൂനപക്ഷ വേട്ടയെന്ന് വിമര്‍ശനം ; പാണക്കാട് ഹൈദരലി തങ്ങളുടെ നേത്രുത്വത്തില്‍ മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട നടത്തുന്നതായി മുസ്‌ലിം സംഘടനകൾ. രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടി മനുഷ്യത്വ രഹിതമാണെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി. ഇതിന് എതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചു.

പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നു. രാജ്യം മഹാമാരിയെ നേരിടുമ്പോൾ മുസ്‌ലിം വിരുദ്ധ ഭരണകൂടം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം നയിച്ചവരെ വേട്ടയാടുകയാണെന്ന് യോഗം വിലയിരുത്തി. ഡൽഹിയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യ കലാപത്തിന്റെ  പേരിൽ സഫൂറ സർഗാർ അടക്കമുള്ളവർക്ക് എതിരെ കരിനിയമങ്ങൾ ചുമത്തിയത് ഇതിന്റെ  ഭാഗമാണ്. യഥാർത്ഥത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. ഇതിന്റെ  തുടർച്ചയാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരായ നടപടിയെന്നും യോഗം കുറ്റപ്പെടുത്തി.

ലോക്ഡൗണിന്റെ  സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ അടക്കം ഉപയോഗപ്പെടുത്തി ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ട് വരും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...