മുസ്‌ലിം ലീഗ് പത്തനംതിട്ട പാർലമെന്റ് നിയോജകമണ്ഡലം കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബഹുസ്വരത രക്ഷിക്കാൻ കടുത്ത രാഷ്ട്രീയ ജാഗ്രത അനിവാര്യമാണ്. പരസ്പര ബഹുമാനവും സമാധാനപരമായ സഹവർത്തിത്വവും ശക്തിപ്പെടുത്തുവാനും നിലനിർത്തുവാനും എല്ലാവരും പ്രതിജ്ഞാബദ്ധരാകേണ്ടതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം പി അബ്‌ദുസമദ് സമദാനി എം പി. മുസ്‌ലിം ലീഗ് പത്തനംതിട്ട പാർലമെന്റ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് ഉയർന്നു വരേണ്ടത്. വംശീയവും വിഭാഗീയവുമായ ചേരിത്തിരിവും അതേ തുടർന്നുള്ള വൈര്യ വിദ്വേഷങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുമാണ്. രാജ്യമാകെ കർഷക തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ പരിഹാരം കാണേണ്ടതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ദുസ്സഹായ അവസ്ഥ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതാണ്. ഐക്യവും മതേതരത്വവും സംരക്ഷിക്കാൻ ഇന്ത്യാസഖ്യം സജ്ജമാണ്. സാമ്പത്തികമായി പാർശ്വവൽക്കരിക്കപ്പെട്ട അവശവിഭാഗങ്ങൾക്ക് നീതിയും ക്ഷേമവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ നയമാണ് ഇന്ത്യ സഖ്യത്തിന്റേതെന്നും സമദാനി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി എം ഹമീദ് അധ്യക്ഷത വഹിച്ചു.

ആന്റണി എംപി, കെ ഇ അബ്ദുൽ റഹ്മാൻ, അസീസ് ബഡായി, സമദ് മേപ്രത്ത്, അബ്ദുൽ കരീം തെക്കേത്ത്, എ സഗീർ, കെ പി നൗഷാദ്, അഡ്വ ഹാൻസലഹ് മുഹമ്മദ്, അജ്മൽ ഖാൻ, എ ഷാജഹാൻ, ടി എ എം ഇസ്മയിൽ, അബ്ദുൽ മുത്തലിബ്, ഷീന പടിഞ്ഞാറ്റിൻകര, സജീർ പേഴുംപാറ, മുഹമ്മദ് ഹനീഫ, രാജൻ റാവുത്തർ, നവാസ് അലിയാർ, ഉനൈസ്, എം സിറാജ്, കെ എം രാജ, അബ്ദുൽ കരീം മുസ്ലിയാർ, പി എം സലിം, എൻ സി ഖാൻ, സി പി ബാസിത്, എംപി സലിം, വിജയൻ വെള്ളയിൽ, കെ എം സലിം, അടൂർ നൗഷാദ്, അനിർ മുഹമ്മദ്, അലി മുളംതറ, എ കെ അക്ബർ, ഷൈജു ഇസ്മായിൽ, മാലിക് മുഹമ്മദ്, സലീന മുത്തലിബ്, അൻസിയ ചുങ്കപ്പാറ, എ കെ മുഹമ്മദ്, കുമ്മണ്ണൂർ അയ്യൂബ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...