കാവാരികുളം കണ്ഠൻ കുമാരൻ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി സദാ പ്രവർത്തിച്ച മഹാത്മാവ് : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അടൂർ : മഹാത്മ കാവാരികുളം കണ്ഠൻ കുമാരൻ ആധുനിക കേരളത്തിന് ഏറെ സംഭാവനകൾ നൽകിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി സദാ പ്രവർത്തിച്ച അദ്ദേഹം തിരുവിതാംകൂറിൽ 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ച് സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണന്നും ചിറ്റയം വ്യക്തമാക്കി. കേരള സാംബവമഹാസഭ അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കാവാരികുളം കണ്ഠൻ കുമാരന്‍റെ 160-ാം ജന്മദിനാഘോഷവും അനുമോദന യോഗവും അടൂർ ബി ആർ സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രജാസഭ അംഗമായിരുന്ന അദ്ദേഹം പാവപ്പെട്ട വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, ലപ്സം ഗ്രാന്റ് എന്നിവ അനുവദിക്കണമെന്ന് പ്രജാ സഭയിൽ ആദ്യമായി പറഞ്ഞതും അദ്ദേഹം ആണെന്നും ചിറ്റയം പറഞ്ഞു. എസ് കരുണാകരൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ രാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, എ രാമചന്ദ്രൻ, ബി കെ വാസുദേവൻ, ആർ വിജയകുമാരി, എ എസ് അഭിലാഷ്, വസന്തകുമാരി ജി, രാജമോഹനൻ, സുരഭി, സിന്ധു ശ്രീകുമാർ, എൻ സി സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...