Friday, April 19, 2024 2:49 pm

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മതേതരമാണെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മതേതരമാണെന്നും കേരളത്തിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിലെ നൂറിലേറെ പ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊടിയിലും പേരിലും മതത്തിന്‍റെ പേരും മതചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

Lok Sabha Elections 2024 - Kerala

പാര്‍ട്ടിയുടെ ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് ഒട്ടനവധിയാളുകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിട്ടുണ്ട്. എം. ചടയനും കെ.പി രാമനും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച്‌ ജയിച്ചിട്ടുണ്ട്. യു.സി രാമന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ സംസ്കൃത സര്‍വകലാശാല ആരംഭിച്ചത് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്.

1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളം ശാന്തമായിരുന്ന കാര്യവും സമാധാനം ഉറപ്പാക്കാന്‍ മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുന്നിട്ടിറങ്ങിയ കാര്യവും സത്യവാങ്ങ്മൂലത്തിലുണ്ട്. ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ സാദിഖ് അലി തങ്ങള്‍ മതസൗഹാര്‍ദ്ദത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചിട്ടുണ്ട്. 1948 ല്‍ മദ്രാസിലെ രാജാജി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗിന് രൂപം നല്‍കിയപ്പോള്‍ സംഘടനയുടെ ആദ്യ കണ്‍വീനര്‍ ഭരണഘടന രൂപീകൃത സമിതിയിലെ അംഗമായ എം.മുഹമ്മദ് ഇസ്മയില്‍ ആയിരുന്നുവെന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്ലിം ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സയ്യിദ് വാസിം റിസ്‌വിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ഇയാള്‍ മതഭ്രാന്തനാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്നയാളാണെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വഴി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ നവംബറിലാണ് കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

എന്നാല്‍ ഹര്‍ജിയില്‍ ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ലീഗിനെ ഉള്‍പ്പടെ കക്ഷിചേര്‍ക്കണെമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്വന്റി-20 പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം

0
കൊച്ചി: എറണാകുളം വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചതായി പരാതി....

അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കണ്ട’ ; രാഹുൽ...

0
കോഴിക്കോട് : എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍...

പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍

0
കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കെ.ജി....

‘ജെസ്ന ഗർഭിണിയല്ലെന്ന് പരിശോധനയിൽ വ്യക്തം ; രക്തംപുരണ്ട വസ്ത്രം പോലീസ് കണ്ടെടുത്തിട്ടില്ല’ : സിബിഐ...

0
തിരുവനന്തപുരം : പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന...