പെരുനാട് കുടുംബശ്രീ രജതജൂബിലി ആഘോഷം ബിജെപിയുടെ മെമ്പർമാർ ബഹിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് കുടുംബശ്രീ രജതജൂബിലി ആഘോഷം ബിജെപിയുടെ മെമ്പർമാർ ബഹിഷ്കരിച്ചു. പെരുനാട് പഞ്ചായത്തിന്‍റെ മടുത്തുംമൂഴി ഇടത്താവളത്തിൽ നടക്കുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷ പരിപാടികളിൽ പങ്കെടുക്കാതെയാണ് പ്രതിഷേധിച്ചത്. കൃഷിമന്ത്രി പി പ്രസാദ് പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ സിപിഎംന്‍റെയും സിപിഐയുടെയും ജില്ലാ സെക്രട്ടറിമാരെ പങ്കെടുപ്പിക്കുകയും മറ്റ് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളെ ക്ഷണിക്കാത്തതിലുമാണ് മെമ്പർമാർ പരിപാടിയിൽ നിന്നും ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.

പഞ്ചായത്തിന്‍റെ ചെലവിൽ ഒരു പൊതു പരിപാടി ആവുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളിക്കാതിരിക്കുകയും ഭരണ മുന്നണിയിലെ രാഷ്ട്രീയക്കാരെ മാത്രം ക്ഷണിച്ച് രാഷ്ട്രീയവൽക്കരിക്കുകയും പഞ്ചായത്ത് പ്രസിഡന്റിന്‍റെ ഏകാധിപത്യ മനോഭാവത്തിനെതിരെയുമാണ് ബിജെപിയുടെ മെമ്പർമാർ പ്രതിഷേധം അറിയിച്ച് വിട്ടു നിന്നത് എന്ന് മണ്ഡലം പ്രസിഡണ്ട് സന്തോഷ്കുമാർ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...