നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ചേരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോൺഗ്രസിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗവും ചേരുന്നു. തിങ്കളാഴ്ച കോഴിക്കോടാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ചേരുക. രാവിലെ പതിനൊന്ന് മണിക്ക് ലീഗ് ഹൗസിലാണ് സംസ്ഥാന ഭാരവാഹിയോഗം. സ്ഥാനാർത്ഥിനിർണയം, സീറ്റുകളുടെ വെച്ചുമാറൽ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കണമെന്ന വികാരം നേതൃത്വത്തിനുണ്ട്.

കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദ്ദത്തിലാക്കാൻ ലീഗ് തയ്യാറാകില്ല. സീറ്റുകൾ വെച്ചു മാറുമ്പോൾ മധ്യ, തെക്കൻ കേരളത്തിലെ കൂടുതൽ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് ആഗ്രഹമുണ്ട്. ടേം വ്യവസ്ഥ, വനിത – യുവ പ്രാതിനിധ്യം തുടങ്ങിയവയും ചർച്ച ആകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മൂന്നു ടേം വ്യവസ്ഥയിൽ വിജയസാധ്യത പരിഗണിച്ച് ലീഗ് ഇളവ് നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ...

പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ...

0
തിരുവനന്തപുരം: ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍...

150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

0
ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...