മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മലപ്പുറത്ത് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മലപ്പുറത്ത് തുടങ്ങി. പ്രവർത്തന ഫണ്ട് ക്യാംപെയിന്റെ പുരോഗതി വിലയിരുത്തലും തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവുമാണ് യോഗത്തിലെ പ്രധാന അജണ്ട. പാർട്ടി പ്രവർത്തനത്തിനായി തുടങ്ങിയ ഫണ്ട് പിരിവിലൂടെ പ്രതീക്ഷിച്ച പണം സമാഹരിക്കാനാകാത്തത് ചർച്ചയാകും. ഒരു മാസം കാലാവധി നിശ്ചയിച്ച് റമദാൻ വ്രതാരംഭത്തോടെ തുടങ്ങിയ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ എന്ന പേരിലുള്ള ക്യാംപെയിൻ സമാപന ദിവസം ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന പാർട്ടി പ്രചാരണ യാത്രയും പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യുന്നുണ്ട്. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് സംസ്ഥാന അധ്യക്ഷന്റെ പര്യടനം . യാത്രയുടെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...