നാഥനില്ലാ കളരിയായി കോന്നി മെഡിക്കല്‍ കോളേജ് ; സ്കാനിംഗ്‌ വിഭാഗത്തില്‍ ആളില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : നാഥനില്ലാ കളരിയായി കോന്നി മെഡിക്കല്‍ കോളേജ്. ചികിത്സക്ക് ചെന്നാല്‍ ദിവസങ്ങള്‍ കാത്തിരുന്നാലേ പരിശോധനാഫലം ലഭിക്കുകയുള്ളൂ. സ്കാനിംഗ് വിഭാഗം കുത്തഴിഞ്ഞു കിടക്കുന്നു. ദിവസങ്ങളോളം കയറിയിറങ്ങി നടന്നാലും സ്കാനിംഗ് നടക്കില്ല.  ഇവിടുത്തെ ജീവനക്കാരന്‍ തനിക്കിഷ്ടമുള്ള സമയത്തുമാത്രമേ സ്കാനിംഗ്‌ ചെയ്യുകയുള്ളൂ. പരാതി പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതരും കയ്യൊഴിഞ്ഞു.

കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന കിഴക്കുപുറം സ്വദേശി അഭിലാഷ് ശനിയാഴ്ച കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിയത് നടുവേദനയും വയറു വേദനയും കൊണ്ടാണ്. പരിശോധിച്ച ഡോക്ടര്‍ മൂത്രവും രക്തവും പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ലാബില്‍ സാമ്പിളുകള്‍ നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റിസള്‍ട്ട് മാത്രം കിട്ടിയില്ല. സ്വകാര്യ ലാബുകളില്‍ അല്‍പ്പസമയത്തിനുള്ളില്‍ ലഭിക്കുന്ന പരിശോധനാഫലം മെഡിക്കല്‍ കോളേജില്‍ ലഭിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. തിങ്കളാഴ്ച വീണ്ടും ചെന്ന് റിസള്‍ട്ടുമായി ഡോക്ടറെ കണ്ടപ്പോള്‍ സ്കാനിംഗ്‌ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. ഇതിനുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സ്കാനിംഗ്‌ ചെയ്യുവാന്‍ ആളുണ്ടായിരുന്നില്ല എന്ന് അഭിലാഷ് പറയുന്നു.

വീണ്ടും ഇന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ഇന്നും സ്കാന്‍ ചെയ്യുവാന്‍ ആളുണ്ടായിരുന്നില്ല. ഇരുപതോളം പേര്‍ ഇന്ന് സ്കാനിങ്ങിന് കാത്തുനിന്നിരുന്നു. അഭിലാഷ് ഉള്‍പ്പെടെയുള്ളവര്‍ 250  രൂപ വീതം സ്കാനിംഗ്‌ ഫീസും അടച്ചിരുന്നു. പരാതിയുമായി ആശുപത്രി അധികൃതരെ  സമീപിച്ചെങ്കിലും അവരും തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും കാലുപിടിച്ചാണ് ഇയാളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതെന്നും വരുന്ന കുറെ ദിവസത്തേക്ക് ഇയാള്‍ അവധിയില്‍ ആണെന്നും അവര്‍  പറഞ്ഞതായി അഭിലാഷ് പറഞ്ഞു. രോഗികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്കാനിംഗ്‌ ഫീസ്‌ മടക്കിനല്കിയെന്നും അഭിലാഷ് പറഞ്ഞു.

സ്കാനിംഗ്‌ വിഭാഗത്തില്‍ രണ്ടുപേര്‍ ഉണ്ടെന്നും ഒരാള്‍ അവധിയിലാണെന്നും മറ്റൊരാള്‍ കൃത്യമായി ജോലിക്കെത്താറില്ലെന്നും ആശുപത്രി സൂപ്രണ്ട്  പ്രതികരിച്ചു. താന്‍ ഒരു കോണ്‍ഫറസില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...