പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന് മുസ്സീം ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന് മുസ്സീം ലീഗ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ പ്ലക്കാഡുമായാണ് പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പലസ്തീന്‍ ജനതക്ക് ‘ഐക്യദാര്‍ഢ്യം’ ചടങ്ങ് സംഘടിപ്പിച്ചത്.

പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ നിലപാടിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വീടുകളില്‍ പ്രവര്‍ത്തകര്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കുചേരുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് പോരുന്ന പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു, ഇത് രാജ്യത്തിന്റെ പരമ്പരാഗത നിലപാടിന് എതിരാണെന്നും ഇത്തരം തെറ്റായ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...