യുഎഇയിൽ വർഷാവസാനത്തോടെ മുഴുവൻ പേർക്കും വാക്സീൻ

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ വർഷാവസാനത്തോടെ 100% പേരും കോവിഡ് വാക്സീൻ എടുക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നിലവിൽ 16 വയസ്സിനു മുകളിലുള്ള 72 ശതമാനം പേരും വാക്സീൻ എടുത്തു. ഇന്നലെ വരെ 1.12 കോടി ഡോസ് വാക്സീനാണ് നൽകിയത്. ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ എടുത്തവർക്ക് പിന്നീട് രോഗം പിടിപ്പെട്ടാലും ഗുരുതരമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാനും വാക്സീനിലൂടെ കഴിയും.

വാക്സീൻ പരീക്ഷണത്തിൽ പങ്കെടുത്തവർ, ഗർഭിണികൾ, മറ്റുരാജ്യങ്ങളിൽ നിന്ന് വാക്സീൻ എടുത്തവർ, കോവിഡ് ചികിൽസ തുടരുന്നവർ, വാക്സീൻ അലർജിയുള്ളവർ, ഗുരുതര രോഗങ്ങൾക്കു ചികിൽസ തുടരുന്നവർ എന്നിവർക്കു മാത്രമാണ് ഇളവ്. പ്രസ്തുത ആരോഗ്യാവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് അൽ ഹൊസൻ ആപ്പിൽ അപ്‍ലോഡ് ചെയ്യണം.

യുഎഇയിൽ സിനോഫാം, ഫൈസൻ, ആസ്ട്ര സെനക, സ്പുടിന്–5 വാക്സീനുകൾ ലഭ്യമാണ്. അതതു എമിററ്റിലെ ആരോഗ്യവിഭാഗത്തിലോ സ്വകാര്യ ആശുപത്രികളിലോ ബുക്ക് ചെയ്താൽ സൗജന്യ വാക്സീൻ ലഭിക്കും. 50 വയസ്സിനു മുകളിലുള്ളവർക്ക് ബുക്ക് ചെയ്യാതെ നേരിട്ടെത്താം. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...