സർക്കാർ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല : പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാട്. സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാൻ മാസത്തിൽ സിൽവർ ലൈൻ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഗവൺമെന്റിന്റെ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി തീരുമാനിച്ചാൽ പങ്കെടുക്കാം, ഇല്ലെങ്കിൽ പങ്കെടുക്കില്ല. കല്ലിടൽ ഒരുപാട് ആളുകൾക്ക് വിഷമം ഉണ്ടാക്കുന്നു എന്നത് വസ്തതുതയാണ്. അപ്പോൾ റംസാൻ മാസത്തിൽ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ ആലോചിക്കേണ്ട കാര്യമാണ്’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ ഇന്ന് നടക്കുന്ന ഒന്നാം വാർഷിക ചടങ്ങ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പങ്കെടുക്കില്ല. കണ്ണൂരിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ വി.ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സിൽവർലൈനിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...