മന്ത്രിസഭ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക ചർച്ച തുടങ്ങാതെ മുസ്ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മന്ത്രിസഭ അംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക ചർച്ച തുടങ്ങാതെ മുസ്ലിം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി അടക്കം 8 പേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനം ചോദിക്കേണ്ടന്നാണ് തൽക്കാലം ലീഗിന്റെ തീരുമാനം. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെഎം ഷാജി എന്നിവരുടെ പേരുകളാണ് മലപ്പുറത്ത് നിന്ന് പരിഗണിക്കുന്നത്.

ഇവരിൽ ഒരാൾക്കാവും മന്ത്രിസ്ഥാനം ലഭിക്കുക. ആറ് എംഎൽഎമാരുള്ള കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ള, റസാക്ക് മാസ്റ്റർ തുടങ്ങിയവരിൽ ഒരാളെ പരിഗണിക്കും. പാലക്കാട് നിന്ന് എൻ ഷംസുദ്ദീൻ്റെ പേരാണ് പരിഗണനയിലുള്ളത്. എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം നൽകണമെന്ന് തീരുമാനം ഉണ്ടായാൽ എറണാകുളത്ത് നിന്ന് വി അബ്ദുൽ ഗഫൂറിന്റെ പേർ പരിഗണിക്കും. വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ ഗഫൂർ ആദ്യമായാണ് എംഎൽഎ ആകുന്നത് എന്ന ന്യൂനതയുണ്ട്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മന്ത്രിസ്ഥാനത്തിന് അവകാശവുവാദവുമായി രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...