കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എം.എല്‍.എ എം സി കമറുദ്ദീനെതിരായ കേസില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്. കമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടുമെന്ന് ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കമറുദ്ദീനെതിരായ അറസ്റ്റ് അതിസാധാരണമായ നടപടിയെന്നും യോഗം വിലയിരുത്തി.
അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ആണ്. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നടപടി സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ്. ബിസിനസ് പൊളിഞ്ഞ് കടക്കാരനാകുന്നതുമായി ഒരുപാട് ആളുകളുണ്ട് അവരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ ഉണ്ടാകും. ആര്‍ക്കെതിരെയെന്ന് ഇല്ലാത്തത്?. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങള്‍ നിലനിൽക്കുന്നില്ലെ. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം എടുത്ത നടപടി മാത്രമായേ അറസ്റ്റിനെ കാണാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരം ആയി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം അക്കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.