കർണാടകയിലെപോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ല ; വീണ്ടും വിമർശനവുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിംകൾക്ക് നൽകിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കർണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രം​ഗത്തെത്തിയിരുന്നു. കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ അന്ന് പ്രതികരിച്ചത്.

കർണാടക സർക്കാർ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങൾ അത് ചെയ്തു. ഒരു വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയതോടെ മുസ്ലിം സംവരണം പുന:സ്ഥാപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.