മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്‌കൂളുകളിൽ വെള്ളിയാഴ്ച അവധി ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അധികൃതരുടെ അനുമതിയില്ലാതെ വെള്ളിയാഴ്ച അവധി നല്‍കുന്നതിനെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഝാര്‍ഖണ്ഡിലെ ധുംക്ക ജില്ലയില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 33 സ്‌കൂളുകളിലാണ് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്നത്. അധികാരികളുടെ അനുമതിയില്ലാതെയാണ് നടപടി. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ റിപ്പോര്‍ട്ട് തേടി. വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ധുംകയിലെ ശിക്കാരിപ്പാറ ബ്ലോക്കിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍, രണീശ്വര്‍ ബ്ലോക്കിലെ എട്ട് സ്‌കൂളുകള്‍, സരായാഹത്ത് ബ്ലോക്കിലെ ഏഴ്‌സ്‌കൂളുകള്‍, ജമാ ബ്ലോക്കിലെ രണ്ട്, ജര്‍മുണ്ടി ബ്ലോക്ക്, കാതികുണ്ഡ് ബ്ലോക്ക്, ധുംക ബ്ലോക്ക് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി അനുവദിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ഉറുദു സ്‌കൂള്‍ എന്ന പേരും നല്‍കിയിട്ടുണ്ട്.

33 സ്‌കൂളുകളിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ധുംകജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് സഞ്ജയ് കുമാര്‍ ദാസ് പറഞ്ഞു. എല്ലാ സ്‌കൂളുകളുടെയും പേരിനൊപ്പം ഉറുദു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തും. വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങളുമായി ഉറുദു സ്‌കൂളുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏത് സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വെള്ളിയാഴ്ച ആഴ്ചതോറുമുള്ള അവധി നല്‍കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഝാര്‍ഖണ്ഡിലെ ചില മുസ്ലീം ആധിപത്യ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയെന്ന വിവരം ലഭിച്ചയുടന്‍ ജംതാര ജില്ലയിലെ ഡിഇഒ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍), ഡിഎസ്‌ഇമാര്‍ (ജില്ലാ ടീച്ചര്‍ സൂപ്രണ്ട്മാര്‍) എന്നിവരുമായി താന്‍ യോഗം വിളിച്ചതായും മഹ്‌തോ അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് അദ്ധ്യാപകരുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...