മസ്റ്ററിംഗ് ; അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം സോഫ്റ്റ്‌വെയർ കുത്തക , ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ തുടങ്ങിയവയുടെ മസ്റ്ററിംഗിനുള്ള ജീവൻ രക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം അനുമതി നൽകിയതു തടഞ്ഞ ഇടക്കാല ഉത്തരവ് വീണ്ടും ദീർഘിപ്പിച്ചു. ഇടക്കാല ഉത്തരവിന്റെ കാലാവധി മെയ് 12 വരെയാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഹർജി പരിഗണിക്കാനുള്ള തീയതി നിശ്ചയിച്ചത്. എന്നാൽ, ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീയതി വീണ്ടും നീട്ടുകയായിരുന്നു. മെയ് 12ന് വീണ്ടും ഹർജി പരിഗണിക്കും.

അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ധനകാര്യവകുപ്പാണ് അനുമതി നൽകിയത്. മാർച്ച് 28ന് ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശിനി റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഉത്തരവ് നടപ്പാക്കുന്നത് മെയ് രണ്ട് വരെ ഹൈക്കോടതി തടയുകയായിരുന്നു. ഈ കാലാവധിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...