മസ്റ്ററിംഗ് നടത്തണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും ആഗസ്റ്റ് 24 ന് അകം വാര്‍ഷിക മസ്റ്ററിംഗ് നടത്തണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
——-
മസ്റ്ററിംഗ് നടത്തണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയവരും ലൈഫ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിച്ചവരും ഓഗസ്റ്റ് 24 ന് മുമ്പ് അക്ഷയ സെന്റര്‍ വഴിബയോമെട്രിക് മസ്റ്ററിംങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468-2223169.
——–
മസ്റ്ററിംഗ് നടത്തണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍/അനുവദിക്കപ്പെട്ടവര്‍ ( മുമ്പ് മസ്റ്ററിംഗ് ചെയ്തവര്‍ ഉള്‍പ്പടെ ) ആഗസ്റ്റ് 24 വരെ അവരവരുടെ പെന്‍ഷന്‍ കാര്‍ഡ്/ പെന്‍ഷന്‍ ബുക്ക്, ആധാറുമായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമായും നടത്തണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിംഗ് നടത്തണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍അറിയിച്ചു. ഫോണ്‍ – 0468 2324947.
———–
പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 ന് മുന്‍പ് ആധാര്‍ കാര്‍ഡുമായി അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. .
ജില്ലയിൽ പെൻഷൻ വാങ്ങുന്നവർ മസ്റ്ററിംഗ് നടത്തണം
RECENT NEWS
Advertisment