കോവിഡിന്റെ യു.കെ വകഭേദം കൂടുതല്‍ മാരകമായേക്കാം : ബോറിസ് ജോണ്‍സണ്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ കോവിഡ് സ്ഥിതി മോശമാകുന്നതില്‍ വകഭേദം വന്ന വൈറസിനെ കുറ്റപ്പെടുത്തുകയാണ് ബോറിസ് ജോണ്‍സണ്‍. വെള്ളിയാഴ്ച 1401 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികവുമാണ്. സെപ്റ്റംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്. ചൈനയടക്കം 60ല്‍ അധികം രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...