മുതവഴി, കീഴ്‌വന്മഴി, ഉമയാറ്റുകര പള്ളിയോടങ്ങൾ നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവൻവണ്ടൂർ : തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും വഴിപാടു വള്ളസദ്യകളിൽ പങ്കുകൊള്ളാനും ജലമേളകളിൽ പങ്കെടുക്കാനുമായി മുതവഴി, കീഴ്‌വന്മഴി, ഉമയാറ്റുകര പള്ളിയോടങ്ങൾ നീരണിഞ്ഞു. മുതവഴി പള്ളിയോടക്കരക്കാർ രാവിലെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. തുടർന്ന് വഞ്ചിപ്പാട്ടും പാടി ഘോഷയാത്രയായാണ് മാലിപ്പുരയിലെത്തിയത്. തുടർന്നായിരുന്നു നീരണിയൽ. ചടങ്ങുകൾക്ക് 1723-ാം നമ്പർ മുതവഴി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എം.വി. വിജയകുമാർ, സെക്രട്ടറി ബി. ജയകുമാർ, ജോയിന്റ് സെക്രട്ടറി ശരത്കുമാർ, ഖജാൻജി രാജേഷ് പി. നായർ, പള്ളിയോടപ്രതിനിധികളായ എം.വി. ഗോപകുമാർ, ബി. കൃഷ്ണകുമാർ, ക്യാപ്റ്റൻ സുശീൽകുമാർ, വൈസ് ക്യാപ്റ്റൻ ബി.സി. മനോജ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

ദേശദേവതയായ ഉമയാറ്റുകാവിലമ്മയുടെ ക്ഷേത്രതിരുസന്നിധിയിൽ പ്രദക്ഷിണംനടത്തി ഉമയാറ്റുകര പള്ളിയോടം നീരണിഞ്ഞു. നീരണിയൽ കർമം എൻഎസ്എസ് കരയോഗം പ്രസിഡന്റ്‌ അജി ആർ. നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി പി.എം. ജയകുമാർ, പി.കെ. ഗോപി, മനു കുഞ്ഞൻ, ക്യാപ്റ്റൻ കെ.ആർ. സജീഷ്, അജിത്കുമാർ, ഗണേഷ്‌കുമാർ, പി.സി. ജയകുമാർ എന്നിവർ പ്രസംഗിച്ചു. പുതുക്കിപ്പണിത കീഴ്‌വന്മഴി പള്ളിയോടം തൃക്കണ്വാപുരം ക്ഷേത്രക്കടവിലാണ് നീരണിഞ്ഞത്. 1767-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടമാണ്. ചടങ്ങിൽ പള്ളിയോടശില്പി ചങ്ങങ്കരി വേണു ആചാരിയെയും മുതിർന്ന പള്ളിയോട പ്രവർത്തകരെയും ആദരിച്ചു.

ആറന്മുളയിലെ ആചാരപരമായ ചടങ്ങുകളിലും വള്ളസദ്യകളിലും ഗുരു ചെങ്ങന്നൂർ ട്രോഫി ജലോത്സവത്തിലും പങ്കെടുക്കുന്നതിനായി മുണ്ടൻകാവ് പള്ളിയോടം നീരണിഞ്ഞു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഷ്ടദ്രവ്യഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ നീരണിയൽ കർമം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ബി.കെ. പദ്മകുമാർ, സെക്രട്ടറി മധു ജി. സോപാനം, ട്രഷറർ പി.എം. നന്ദകുമാർ, യൂണിയൻ പ്രതിനിധി എസ്.വി. പ്രസാദ്, പള്ളിയോടപ്രതിനിധികളായ വിനോദ്‌കുമാർ, രോഹിത് പി. കുമാർ, ക്യാപ്റ്റൻ അജിത്കുമാർ, വൈസ് ക്യാപ്റ്റൻ അഭിഷേക് ആർ. രാജ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...