പോപ്പുലറിന് പിന്നാലെ മൊത്തം ഊറ്റാന്‍ മുത്തൂറ്റും ; എന്‍.സി.ഡിയുടെ പേരില്‍ നിക്ഷേപിച്ച പണം കൊച്ചി സ്വദേശിക്ക് നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റില്‍ എന്‍.സി.ഡിയുടെ പേരില്‍ നിക്ഷേപിച്ച പണം കൊച്ചി സ്വദേശിക്ക് നഷ്ടപ്പെട്ടു. പ്രവാസിയായിരുന്ന കൊച്ചി സ്വദേശിയുടെ 11ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വെണ്ണല ബ്രാഞ്ച് മാനേജര്‍ വിനീത റോയ് ആണ് ഏരൂര്‍ സ്വദേശിയായ അനിലില്‍ നിന്ന് എന്‍.സി.ഡി.യിലേയ്ക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചത്. 2015ലാണ് അനില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അനിലിന്റെ അക്കൗണ്ട് കാലാവധി പൂര്‍ത്തിയായതായി അറിയിക്കുകയും പണം തിരികെ ലഭിക്കുന്നതിനുള്ള ചെക്ക് മുത്തൂറ്റില്‍ നിന്ന് നല്‍കുകയും ചെയ്തിരുന്നു. വീണ്ടും വിനീത റോയ് അനിലിന്റെ വീട്ടില്‍ വന്ന് പണം കയ്യിലിരുന്നാല്‍ നഷ്ടപ്പെടുമെന്നും എന്‍.സി.ഡിയുടെ പുതിയ ഇഷ്യൂ വന്നിട്ടുണ്ടെന്ന് പറയുകയും പണം വീണ്ടും നിക്ഷേപിക്കുന്നതിനായി വങ്ങിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ്  പരാതിക്കാരനായ അനില്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് 2020 വരെ നിക്ഷേപ തുകയുടെ പലിശ അനിലിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. 2021 മുല്‍ പലിശ അക്കൗണ്ടില്‍ എത്താതായതോടെ ബ്രാഞ്ചില്‍ അന്വേഷിച്ചെത്തിയ പരാതിക്കരനോട് വിനീത റോയ് പറഞ്ഞത് കൊറോണയുടെ പ്രശ്‌നങ്ങള്‍ കാരണമാണെന്നും താമസിക്കാതെ പലിശ അക്കൗണ്ടില്‍ വരുമെന്നുമാണ്. മെയ് മാസം അവസാനം കാലാവധി പൂര്‍ത്തിയായ നിക്ഷേപം തിരികെ ലഭിക്കേണ്ടതാണ്. പണം ലഭിച്ചിട്ടില്ലെന്നറിയിച്ചപ്പോള്‍ ആഗസ്ത് മാസത്തോടെ ലഭിക്കുമെന്നു പറഞ്ഞതായി അനില്‍ പറയുന്നു. ആഗസ്ത് മാസം കഴിഞ്ഞതോടെ പണം ആവശ്യപ്പെട്ടുവന്ന പരാതിക്കാരനോട് വിനീത റോയ് പറഞ്ഞത്, പണം കൊല്‍ക്കൊത്ത ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയില്‍  മുത്തൂറ്റ് ഫിനാന്‍സ്  നിക്ഷേപിച്ചിരിക്കുകയാണെന്നാണ്.

മാനേജ്‌മെന്റ് ജീവനക്കാരെയും കബളിപ്പിക്കുകയായിരുന്നു എന്ന് വിനീത റോയ് പറഞ്ഞതായി അനില്‍ പറയുന്നു. അനില്‍ നല്‍കുന്ന പരാതിയില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വിനീത പറഞ്ഞെന്നും അനില്‍ വ്യക്തമാക്കി. കൊല്‍ക്കൊത്ത കമ്പനി നിലവില്‍ കേസില്‍ക്കിടക്കുകയാണ് എന്നാണ് മാനേജര്‍മാര്‍ പറയുന്നത്. ഇതു പോലെ നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതിയുമായി വരുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...