മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നടന്ന കോടികളുടെ തട്ടിപ്പ് : പ്രതികളെ വീണ്ടും ചോദ്യം ചെയ്യും – പോലീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജീവനക്കാർക്കുള്ള പാരിതോഷിക തുക തട്ടിയെടുത്ത കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികൾ പോലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ മുൻ സിഇഒ ആയ തോമസ് പി. രാജൻ, ബിസിനസ് പെർഫോമൻസ് വിഭാഗത്തിലെ (സൗത്ത്) മുൻ ചീഫ് ജനറൽ മാനേജർ രഞ്ജിത്ത് കുമാർ രാമചന്ദ്രൻ എന്നിവരെയാണ് പോലീസ് പ്രതിചേർത്തിട്ടുള്ളത്. ജൂൺ 9, 10, 11 ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യലിനായി പ്രതികൾ പോലീസിന് മുൻപാകെ എത്തണം. നേരത്തെ ഏപ്രിൽ 15നും 16നും കോടതിയുടെ നിർദേശപ്രകാരം പ്രതികൾ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.

അന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സഹകരിച്ചില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് ഇരുവരും വീണ്ടും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടത്.  തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാത്തതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വാദിച്ചു. പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതികൾ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി വകയിരുത്തിയ 11.92 കോടി രൂപയിലാണ് തിരിമറി നടത്തിയത്. 2023 ഏപ്രിൽ മുതൽ 2024 നവംബർ വരെ തട്ടിപ്പ് തുടർന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...