ആലപ്പുഴ: പിതാവ് മരിച്ച് ഒരാഴ്ച തികയും മുമ്പേ ഇരട്ടകളായ മക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. മുതുകുളത്ത് ഇരുപത്തെട്ടു വയസുകാരായ ഇരട്ട സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു.
മുതുകുളം തെക്ക് വേലിയില്‍ പരേതനായ ഉദയകുമാറിന്‍റെയും രമണിയുടെയും മക്കളായ അഖില്‍,അരുണ്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ വിറക് കഷ്ണം എടുക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. മൂന്നുമാസം മുമ്പായിരുന്നു അരുണിന്‍റെ വിവാഹം. അഖില്‍ അവിവാഹിതനാണ്. അഖിലിന്‍റെയും അരുണിന്‍റെയും പിതാവ് ഉദയകുമാര്‍ കഴിഞ്ഞയാഴ്ചാണ് അസുഖം മൂലം മരിച്ചത്.