മുട്ടാർ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം “ആദരവ് 2024” ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം “ആദരവ് 2024” സെപ്റ്റംബർ 28ആം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് അസോസിയേഷൻ രക്ഷാധികാരി പതാക ഉയർത്തി. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അത്തപ്പൂക്കളം ഒരുക്കുകയും കസേരകളി , മിഠായി പെറുക്കൽ , റൊട്ടി കടി , കുപ്പിയിൽ വെള്ളം നിറക്കൽ , വഞ്ചിപ്പാട്ട് , തിരുവാതിര , വടംവലി , ഉറിയടി തുടങ്ങി വിവിധ കലാകായിക മത്സര പരിപാടികൾ നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടികൾ സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിച്ചു. അടൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി സന്തോഷ് കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അസോസിയേഷനിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരായ വ്യക്തികളെയും ഈ വർഷം പത്താം ക്ലാസ് മുതൽ ഉയർന്ന പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മെമെന്റോ നൽകി ആദരിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന കലാകായിക മത്സര വിജയികൾക്കും ട്രോഫികൾ നൽകി ആദരിക്കുകയുണ്ടായി. കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻറ് ഷിയാസ് എസ് , പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ് , റിട്ട. ജില്ലാ സപ്ലൈ ഓഫീസർ അനിൽ എം , പ്രശസ്ത ഓർത്തോ കൺസൾട്ടൻസി സർജൻ ഡോ. അബ്ദുറഹ്മാൻ , പ്രശസ്ത ലേസർ ട്രീറ്റ്മെൻറ് – കീഹോൾ സർജറി സ്പെഷ്യലിസ്റ്റ് ഡോ. ഫാരിഷ് ഷംസുദ്ദീൻ , ഈ വർഷം എം ബി ബി എസ് , എൻജിനീയറിങ് , ബിരുദാനന്തര ബിരുദം തുടങ്ങി എസ്എസ്എൽസി മുതൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയാണ് യോഗത്തിൽ മെമെന്റോ നൽകി ആദരിച്ചത്.
ചടങ്ങിൽ ഡോ. സാബുജി വർഗീസ് , സലീം റാവുത്തർ , അബ്ദുൽസലാം , മുഹമ്മദ് ഷാ , സുനി സാമുവൽകുട്ടി , ഇ എസ് മുജീബുദ്ധീൻ , തോമസ് കുഞ്ഞുകുട്ടി , കെ ജി ജനാർദ്ദനൻ , മധു കുമാർ ബി നായർ , കെ ലത്തീഫ് , ഷെരീഫ് , എം ഡി ജോസ് , അശോക് കുമാർ , ജോസ് പി കെ , നജീർ , ഹസീന റഹ്മത്ത് , നിസാ ജെ , പി എച്ച് എ കബീർ , ജെസ്സി സാമുവൽ കുട്ടി , സജ്ന സക്കീർ , ലിസി രാജു , പി എ ഷുക്കൂർ , ഷീന ഷാലു , ലില്ലിക്കുട്ടി , സുനിത രവി ,ജയബോയ് ജോർജ് , ജീജഭായ് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...