ബി.ആർ.സിയുടെ ലൈഫ് 24 ത്രിദിന ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യജീവിത സാഹചര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുവാൻ കുട്ടികളുടെ ജീവിത നൈപുണികളെ പരിപോഷിപ്പിക്കാനുള്ള ലൈഫ് 24 (ലൈഫ് സ്കിൽസ് ഫോർ ഫ്യൂച്ചർ എംപർമെൻ്റ്) ത്രിദിന ക്യാമ്പ് സമാപിച്ചു. പഴങ്ങാടി ഗവ.യു.പി. സ്കൂളിൽ നടന്ന ക്യാമ്പിൻ്റെ സമാപന സമ്മേളനം റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടർ സൈജു സക്കറിയ നന്ദി പ്രകാശിപ്പിച്ചു.

വിദ്യാർത്ഥികളിൽ ജീവിത നൈപുണീ വികാസം സാധ്യമാക്കുക, നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന തൊഴിൽ മേഖലകളിലെ അടിസ്ഥാന ധാരണകളിൽ സാമാന്യശേഷി വളർത്തുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്യാർത്ഥി പരിശീലിക്കേണ്ട സോഫ്റ്റ് സ്കില്ലുകൾ ഗ്രീൻ സ്കില്ലുകൾ തുടങ്ങിയവ പരിശീലിക്കുക, കൃഷി, പാചകം, പ്ലംബിങ് വയറിങ് ടൂവീലർ സർവീസിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ തൊഴിൽ മേഖലകൾ സാമാന്യ ശേഷി നേടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ലൈഫ് ക്യാമ്പിന്റെ ആദ്യഘട്ടത്തിൽ കൃഷിക്കൂട്ടം, രുചിക്കൂട്ട് ജലജീവിതം എന്നീ മൂന്ന് മേഖലകളിലായി കൃഷി, പാചകം, ഹൈഡ്രോപോണിക്സ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപികയായ മിനിമോൾ കെ മാത്യു, സൈജു സക്കറിയ, ശില്പ നായർ, ലാൽ എൽ റ്റി, ശുഭാ രാജേശ്വരൻ, അശ്വതി മോഹൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി ക്യാമ്പ് അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...