പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച നടക്കും. വിശിഷ്ട വ്യക്തികളെയും എസ്എസ്എൽസി മുതൽ ഉന്നത പരീക്ഷകൾ വിജയിച്ചവരെയും കലാകായിക മത്സരങ്ങളിലെ വിജയികളെയും യോഗത്തില്‍ ആദരിക്കും. പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി അനിൽ, കേരള ആംഡ് പോലീസ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ഷിയാസ് എസ്, പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ്, നഗരസഭ കൗൺസിലർമാരായ സുനിതാ വേണു, രത്നമണി സുരേന്ദ്രൻ, ശ്രീദേവി കെ വി, മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പത്തനംതിട്ട ഡിവൈഎസ്പി എസ് ന്യൂമാൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ ആലാപനത്തിൽ വിജയിയായ നെൽസ മറിയം സജി എന്നിവര്‍ പങ്കെടുക്കുമെന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ എസ് നുജുമുദീൻ, സെക്രട്ടറി വൈ റഹിം റാവുത്തർ, ട്രഷറർ തോമസ് കുഞ്ഞുകുട്ടി, ഭാരവാഹികളായ നിസാ ഷാജി, സുനി സാമുവൽ കുട്ടി, ഹസീന റഹ്മത്ത്, ഷീന ഷാലു എന്നിവർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























