മേൽപ്പാലത്തിന്‍റെ പൈലിംഗ് ജോലികൾ ഇന്ന് തുടങ്ങും ; വെഞ്ഞാറമൂട് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ മേൽപ്പാല നിർമാണത്തിന്‍റെ പൈലിംഗ് ജോലികൾ വ്യാഴാഴ്ച ആരംഭിക്കും. പൈലിംഗ് യന്ത്രം ബുധനാഴ്ച രാത്രിയോടെ വെഞ്ഞാറമൂട്ടിൽ എത്തി. ലീലാരവി ആശുപത്രിക്ക്‌ സമീപത്താണ് പ്രവൃത്തി ആരംഭിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം വ്യാഴാഴ്ചമുതൽ നടപ്പാക്കും. ​ആദ്യ 15 ദിവസം കൊട്ടാരക്കരയില്‍നിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അമ്പലമുക്കിൽനിന്ന് തിരിഞ്ഞ് ഔട്ടര്‍റിങ്‌ റോഡ്‌ വഴി പിരപ്പൻകോട് എത്തി പോകണം. തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി വാഹനങ്ങൾ എംസി റോഡ് വഴി വെഞ്ഞാറമൂട്ടിലെത്തി ഇടത്തേക്ക് തിരിഞ്ഞ് നാഗരുകുഴി വഴി ഔട്ടർറിങ്‌ റോഡിൽ പ്രവേശിച്ച് പിരപ്പൻകോട് വഴി പോകണം.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ എംസി റോഡിൽ തൈക്കാട് നിന്ന് തിരിഞ്ഞ് സമന്വയ നഗറിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പാറയ്ക്കൽ – പാകിസ്ഥാൻമുക്ക് വഴി വെഞ്ഞാറമൂട് എംസി റോഡിലെത്തി പോകണം. പോത്തൻകോട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങള്‍ വേളാവൂര്‍ തിരിഞ്ഞ് വൈദ്യൻകാവ്- പാകിസ്ഥാന്‍ മുക്കിലെത്തി പോകണം. പോത്തൻകോട്ടുനിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് സമന്വയ നഗർ വഴിതന്നെ പാകിസ്ഥാൻ മുക്കിലെത്തി പോകാം. നെടുമങ്ങാട്– ആറ്റിങ്ങല്‍ റോഡിൽ നിയന്ത്രണമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...