കുടുംബശ്രീയുടെ മുറ്റത്തെ മുല്ല വായ്പയില്‍ വന്‍ തട്ടിപ്പ് ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തരൂര്‍ പഴമ്പാലക്കോട് സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുടുംബശ്രീ വായ്പയില്‍ ക്രമക്കേട് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. വി.ക നഗര്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്‌സണുമായ ജമീലയ്‌ക്കെതിരെയാണ് ആലത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നടപടി. ക്രമക്കേടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവദിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതിയിലാണ് ക്രമക്കേടുണ്ടായത്. കുടുംബശ്രീ ചെയര്‍പേഴ്‌സണായ ജമീല ബാങ്ക് നല്‍കിയ ലക്ഷങ്ങളില്‍ കാര്യമായ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ തുക വായ്പ അനുവദിച്ചു. പലരുടെയും ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖ ഉപയോഗിച്ച് ഒരിക്കലും വായ്‌പ്പ എടുക്കാത്തവരെയും ബാധ്യതക്കാരാക്കി. കൂലിപ്പണിക്കാരായ നിരവധിപേരാണ് ബാങ്ക് രേഖയില്‍ വന്‍തുകയുടെ കുടിശികക്കാരായത്. ജമീലയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പദവികളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ഏരിയ കമ്മിറ്റി തീരുമാനം.

ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് ജമീലയെ വിതരണച്ചുമതലയില്‍ നിന്ന് നീക്കി. ക്രമക്കേടിന് സഹായിച്ചുവെന്ന് പരാതി ഉയര്‍ന്നതിനാല്‍ ബാങ്കിലെ താല്‍ക്കാലിക ജോലിയില്‍ നിന്ന് ജമീലയുടെ മകനെയും ഒഴിവാക്കി. പോലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും സഹകരണ വകുപ്പിലും പരാതി നല്‍കുമെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞു. വായ്പാ തട്ടിപ്പ് തെളിഞ്ഞതിന് പിന്നാലെ കുടുംബശ്രീ അംഗങ്ങള്‍ ജമീലയ്‌ക്കെതിരെ നിരവധി പരാതികളാണുയര്‍ത്തിയത്. വായ്പ കൈമാറിയതായി രേഖയുള്ള മുഴുവന്‍ ആളുകളുെടയും വിവരം ശേഖരിച്ച് ബാങ്ക് തുടര്‍ നടപടി സ്വീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...