കൊച്ചി : മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് നിലവില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തീര്‍പ്പാക്കി. ഫലപ്രദമായ അന്വേഷണത്തിന് കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും, ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഭാവിയില്‍ വീഴ്ചകളുണ്ടായാല്‍ പൊതുജനത്തിന് കോടതിയെ സമീപിക്കാം.
മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
RECENT NEWS
Advertisment