Tuesday, May 14, 2024 6:44 pm

വയനാട് മുട്ടില്‍ മരംകൊള്ള ; ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബി.പി രാജുവിനെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് മുട്ടില്‍ മരംകൊള്ള സമയത്ത് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബി.പി രാജുവിനെ സസ്പെന്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ കണ്ടെത്തിയത്.

ബി.പി രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 64 തവണ പ്രതി റോജി അഗസ്റ്റിനുമായി ബിപി രാജു ഫോണില്‍ സംസാരിച്ചു. 42 തവണ ആന്റോ അഗസ്റ്റിനുമായും ഫോണില്‍ സംസാരിച്ചു. പ്രതികള്‍ ഈട്ടി തടികള്‍ പെരുമ്പാവൂരിലേക്ക് കടത്തിയ ദിവസം രാത്രി ദീര്‍ഘ നേരം ആന്റോ അഗസ്റ്റിനുമായി ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി : നിരണത്ത് താറാവുകളെ രണ്ടു ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും

0
പത്തനംതിട്ട : നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു...

സർക്കാർ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം : എൻ ജി ഒ സംഘ്

0
മല്ലപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിസ്ഥലത്ത് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് എൻ.ജി ഒ...

ഡ്രൈവിങ് സ്കൂളുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

0
തിരുവനന്തപുരം : ഡ്രൈവിങ് സ്കൂളുകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകളെ...

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

0
തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ...