കോഴിക്കോട് : വയനാട് മുട്ടിലില്‍ മരം മുറിച്ചു കടത്താനുപയോഗിച്ച ലോറി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മാനിപുരത്തുള്ള ഡ്രൈവറുടെ വീട്ടില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. വയനാട്ടില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കുന്നമംഗലം സ്വദേശിയുടേതാണ് ലോറി.
അനധികൃതമായി മുറിച്ച തടികള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനിരുന്ന ലോറിയാണ് പോലീസിന്റെ പിടിയിലായത്. വാഹനം വയനാട്ടിലെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. താമരശ്ശേരിയിലെ വനം ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് കല്‍പ്പറ്റയില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്.